മുഖംമറച്ചെത്തി തോക്ക് ചൂണ്ടി ദമ്പതികളെ തട്ടിക്കൊണ്ടുപോയി: 2 പേർ കസ്റ്റഡിയിൽ

കോഴിക്കോട് ∙ താമരശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യംചെയ്യുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെ വീട്ടുവരാന്തയിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന പരപ്പൻപൊയിൽ കുറുന്തോട്ടി കണ്ടിയിൽ ഷാഫിയേയും, ഭാര്യ സനിയയേയുമാണ് ആയുധങ്ങളുമായി എത്തിയ സംഘം കാറിൽ കയറ്റി കൊണ്ടുപോയത്. മുഖം മറച്ച് കാറിലെത്തിയ നാലംഗ സംഘമാണ് ആയുധവും തോക്കും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇവരെ കാറിൽ കയറ്റിയത്.‌

വീട്ടുമുറ്റത്ത് ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തുനിന്നും തോക്കിന്റെ അടർന്നുവീണ ഭാഗം കണ്ടെത്തി. ദുബായിൽ ബിസിനസുകാരനായ ഷാഫി നാട്ടിലെത്തിയിട്ട് ആറുമാസമായി. കഴുത്തിനും ദേഹത്തും പരുക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി