കൊച്ചി: ബെന്യാമിന്റെ പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി ബ്ലെസിയും ടീമും ഒരുക്കുന്ന ട്രെയിലര്‍ യൂട്യൂബില്‍ ചോര്‍ന്നു.യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ട ട്രെയിലർ ആയിരങ്ങളാണ് കണ്ടത്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ചിത്രം ഈ വര്‍ഷം തീയേറ്ററിലെത്തുകയാണ്.ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് വേണ്ടി കട്ട് ചെയ്ത ആടുജീവിതം ട്രെയിലറാണ് മിനിറ്റുകൾക്കുള്ളിൽ യൂട്യൂബില്‍ എത്തിയത്.ജോലികള്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തുവിട്ടു പൃഥ്വിരാജ്.
പുറത്തിറങ്ങിയ വീഡിയോക്ക് വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് ഗംഭീര പ്രകടനമാണെന്നും നിരവധി പുരസ്കാരങ്ങൾ പൃഥ്വിയെ തേടിയെത്തുമെന്നും വീഡിയോക്ക് താഴെ ആരാധകർ അഭിപ്രായപ്പെടുന്നു.മാജിക് ഫ്രെയിംസ് തീയേറ്ററിലെത്തിക്കുന്ന ചിത്രം ഒക്ടോബറിൽ പൂജയ്ക്കു റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.മലയാള സിനിമയെ രാജ്യാന്തരതലത്തിൽ എത്തിക്കുന്നൊരു സിനിമയായാണ് ആടുജീവിതത്തെ അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്.
ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയതല്ലെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ‘‘യൂട്യൂബിൽ വന്നിട്ടുള്ള ആടുജീവിതം ട്രെയിലർ ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്ലൈൻ എന്ന ഓൺലൈൻ മാഗസിനിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഔദ്യോഗിക ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.’’–തിരക്കഥാകൃത്ത് ബെന്യാമിൻ പറഞ്ഞു.
“ഫെസ്റ്റിവൽ സർക്യൂട്ടുകൾക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയിലർ ഓൺലൈനില്‍ എത്തിയിരുന്നു. അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് ( ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലർ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റ് വെല്ലുകൾക്ക് മാത്രമായുള്ളതാണ്.നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” – പൃഥ്വിയുടെ പോസ്റ്റിൽ പറയുന്നു.
മെയ് മാസം നടക്കുന്ന കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രിമിയര്‍ നടത്താൻ പൃഥ്വിരാജും ബ്ലെസിയും ലക്ഷ്യമിടുന്ന “ദി ഗോട്ട് ലൈഫ്” പ്രമോഷൻ അടുത്ത ആഴ്ച തുടങ്ങും.വേൾഡ് മാർക്കറ്റിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ഡെഡ്ലൈൻ എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്.
റസൂൽ പൂക്കുട്ടിയും എ ആര് റഹ്മാനും ബ്ലെസ്സിയും പൃഥ്വിരാജും ഒന്നിക്കുന്ന “ദി ഗോട്ട് ലൈഫ്” ൽ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള താരങ്ങള്‍.കെ എസ് സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.ഒരു പാൻ ഇന്ത്യൻ സിനിമയായിരിക്കും ആട് ജീവിതം