പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറല്ലാത്ത യുവാവിന് കാമുകിയുടെയും ക്വട്ടേഷൻ സംഘത്തിൻറെയും ക്രൂരമായ മർദ്ദനം

തിരുവനന്തപുരം:  പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്ന് വർക്കല അയിരൂരിൽ കാമുകിയും ക്വട്ടേഷൻ സംഘവും തട്ടിക്കൊണ്ടുപോയ യുവാവിന് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനം.വീട്ടിൽനിന്നും സംഘം യുവാവിനെ വിളിച്ചിറക്കി കാറിൽ കൂട്ടികൊണ്ടുപോകുകയായിരുന്നു.

മുൻ കാമുകനായ യുവാവിനോട് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടു.എന്നാൽ യുവാവ് പിന്മാറാൻ തയ്യാറായില്ല.തുടർന്നും പ്രണയബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ഇയാൾ ശ്രമിച്ചതോടെയാണ് ലക്ഷ്മിപ്രിയയും പുതിയ കാമുകനും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതെന്നാണ് പോലീസിൻറെ എഫ്.ഐ.ആറിൽ പറയുന്നത്.

ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്ക് അടിച്ചും 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടും മാനസികമായും ശാരീരികമായുമെല്ലാം പീഡിപ്പിച്ച ലക്ഷ്മിപ്രിയയും ക്വട്ടേഷൻ സംഘവും യുവാവിൻറെ ഫോണിലെ ചാറ്റുകളും ചിത്രങ്ങളുമെല്ലാം ലക്ഷ്മിപ്രിയയുടെ ഫോണിലേയ്ക്ക് അയച്ചു.

കാറിൽ ക്രൂരമായ മർദ്ദനമാണ് യുവാവ് ഏറ്റുവാങ്ങിയത്. മൂക്കിനും തലയുടെ പിന്നിലുമാണ് യുവാവിന് ആദ്യം മർദ്ദനമേറ്റത്. പിന്നീട് കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആലപ്പുഴയിൽ എത്തിയപ്പോൾ മൂന്നാം പ്രതി യുവാവിൻറെ അര പവൻറെ സ്വർണമാല ഊരി വാങ്ങി. ഇതിന് പുറമെ യുവാവിൻറെ കയ്യിലുണ്ടായിരുന്ന ആപ്പിൾ വാച്ചും 5,500 രൂപയും പ്രതികൾ കൈക്കലാക്കി. ഗൂഗിൾ പേ വഴി 3,500 രൂപയും പ്രതികൾ തട്ടിയെടുത്തു.

ഇപ്പോഴെങ്കിലും എന്നെ മനസിലായോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവിനെ ലക്ഷ്മിപ്രിയ മർദ്ദിച്ചത്.കൊച്ചി ബൈപ്പാസിലെ ഒരു വീട്ടിൽ കൊണ്ടുപോയി പ്രതികൾ യുവാവിനെ നഗ്നാക്കി മർദ്ദിക്കുന്നതിന്റെ വീഡിയോ ലക്ഷ്മിപ്രിയ മൊബൈൽ ഫോണിൽ പകർത്തി.മൊബൈൽ ചാർജറിൻറെ ഒരറ്റം നാവിൽ വെച്ച് ഷോക്കടിപ്പിച്ചു. പച്ചപ്പുല്ല് പോലെ എന്തോ ഒന്ന് പേപ്പറിൽ നിറച്ച് നിബന്ധിച്ച് വലിപ്പിച്ചു.

ഇക്കഴിഞ്ഞ 7-ാം തീയതി യുവാവിൻറെ പരാതിയിൽ പോലീസ് കേസ് എടുത്തു എന്നറിഞ്ഞതോടെ ക്കുന്നത് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിഞ്ഞ പ്രതി ലക്ഷ്മിപ്രിയയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.