ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി 100 സീറ്റിൽ ഒതുങ്ങുമെന്ന അവകാശവാദവുമായി ശിവസേന എംപി സഞ്ജയ് റൗത്.രാജ്യത്ത് ബിജെപിക്കെതിരായ തരംഗമാണെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 100-110 സീറ്റുകൾ കുറയുമെന്നും കേന്ദ്രത്തില്‍ അധികാരമാറ്റം ഉണ്ടാവുമെന്നും സഞ്ജയ് റൗത് പറഞ്ഞു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ഇത് ആരുമാകാമെന്നും പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരുന്നാലും 2024 ൽ കേന്ദ്രത്തിൽ അധികാരമാറ്റം കാണുമെന്നും അതിൽ സംശയമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
2024 ല്‍ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡി സഖ്യം ഒന്നിച്ചുതന്നെ പോരാടുമെന്നും ആകെയുള്ള 288 സീറ്റില്‍ സഖ്യം 180-185 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ 48 ലോക്സഭാ സീറ്റുകളിൽ എംവിഎ സഖ്യം 40 സീറ്റുകളും നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ശിവസേന (യുബിടി) അടക്കം എല്ലാ പ്രതിപക്ഷ പാർട്ടികളേയും സമ്മർദ്ദത്തിലാക്കാൻ ഭാരതീയ ജനതാ പാർട്ടി ഇഡി, സിബിഐ തുടങ്ങിയ എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികകളേയും ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.സര്‍വേകള്‍ അദ്ദേഹം തന്റെ പരാമര്‍ശങ്ങളെ പിന്തുണയ്ക്കുന്നു അടിസ്ഥാന യാഥാർത്ഥ്യം വ്യക്തമായും അധികാരമാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ സർവേകളെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.