ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 12,591 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 12,000 ലധികം ആളുകള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
29 പേരുടെ മരണവും റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറില്‍ 10,827 പേർ സുഖം പ്രാപിച്ചു. 12,591 പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കേസുകളുടെ എണ്ണം 65,286 ആയി.കൂടുതല്‍ കൊറോണ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം മാത്രം കേരളത്തില്‍ 11 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോൾ കര്‍ശനമായി പാലിക്കാന്‍ കേന്ദ്ര സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.