തിരുവനന്തപുരം : വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്.മാനവികതയുടെ ഉൽകൃഷ്ടമായ സന്ദേശമാണ് റമസാനും ഈദുൽ ഫിത്റും മുന്നോട്ടു വയ്ക്കുന്നതെന്ന് മുഖ്യമന്ത്രി ചെറിയ പെരുന്നാൾ ആശംസകൾ നേര്‍ന്ന് കൊണ്ട് പറഞ്ഞു.വ്രതാനുഷ്ഠാനത്തിലൂടെ ആർജ്ജിച്ച സ്വയം നവീകരണം ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു് വിവിധ ഈദ്ഗാഹുകളിൽ നടന്ന ചെറിയ പെരുന്നാള്‍ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.ആരും പട്ടിണികിടക്കരുതെന്ന സന്ദേശമുയര്‍ത്തി ഫിതര് സക്കാത്ത് വിതരണത്തിന് ശേഷമാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ ഹൃദയ ശുദ്ധിയിലൂടെ കൈവരിച്ച ആത്മചൈതന്യത്തിന്റെ നന്മകളാല് സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേറ്റത്.