മുംബൈ : ഐപിഎല്ലിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസ് പഞ്ചാബ് കിംഗ്സിനെ നേരിടും.ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ട മുംബൈ അവസാനത്തെ മൂന്ന് മത്സരങ്ങളിലും ജയിച്ച് കരുത്ത് തെളിയിച്ച് കഴിഞ്ഞു.ശക്തമായ തിരിച്ചുവരവ് നടത്തിയ മുംബൈയെ നേരിടാൻ പഞ്ചാബ് ആവേശപ്പോരാട്ടം പുറത്തെടുക്കും.
മുംബൈയുടെ ഹോം ഗ്രൌണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം നടക്കും.തോളിനേറ്റ പരിക്കിൽ നിന്ന് പൂർണമായി മുക്തനായ നായകൻ ശിഖർ ധവാൻ ഇന്നത്തെ മത്സരത്തിൽ കളിക്കുന്നത് പഞ്ചാബ് ക്യാമ്പിന് ആശ്വാസമാണ്.വിജയം മാത്രം സ്വപ്നം കാണുന്ന പഞ്ചാബിന് ലിയാം ലിവിംഗ്സ്റ്റണിൻറെ തകർപ്പൻ പ്രകടനം ആവശ്യമാണ്.
രോഹിത് ശർമ്മ, ഇഷൻ കിഷൻ, ടിം ഡേവിഡ്, തിലക് വർമ്മ, അർജുൻ ടെണ്ടുൽക്കർ എന്നിവരിലാണ് മുംബൈയുടെ പ്രതീക്ഷ.6 കളികളിൽ 3 വിജയവും 3 തോൽവിയുമായി 7-ാം സ്ഥാനത്തുള്ള പഞ്ചാബ് മുംബൈയെ മുട്ടുകുത്തിച്ചാൽ പോയിൻറ് പട്ടികയിൽ പഞ്ചാബിന് മുംബൈയ്ക്കൊപ്പം ബെംഗളൂരുവിനെയും മറികടക്കാൻ കഴിയും. 5 കളികളിൽ 3 വിജയവുമായി മുംബൈ ഇന്ത്യൻസ് പോയിൻറ് പട്ടികയിൽ 6-ാം സ്ഥാനത്താണ്.