കല്ലമ്പലം (തിരുവനന്തപുരം) ∙ ഭർത്താവിനൊപ്പം ഓട്ടോറിക്ഷയിൽ സഞ്ചരിക്കെ പുറത്തേക്കു ചാടിയ ഒന്നരമാസം ഗർഭിണിയായ യുവതി മരിച്ചു. ഒറ്റൂർ തോപ്പുവിള കുഴിവിള വീട്ടിൽ രാജീവ് ഭദ്ര ദമ്പതികളുടെ മകൾ സുബിന(20)യ്ക്കാണ് ദാരുണാന്ത്യം.
ചാടുന്നതിനിടെ തല വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഭർത്താവ് അഖിലിനൊപ്പം ആശുപത്രിയിൽ പോയി വീട്ടിലേക്കു മടങ്ങവേ തോപ്പുവിള ജംക്ഷന് സമീപത്തായിരുന്നു സംഭവം. സുബിനയും അഖിലും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് സുബിന പുറത്തേക്കു ചാടിയതെന്നു പൊലീസ് പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു വിവാഹം.