കോഴിക്കോട്: വിവാഹം.മുടക്കാനായി യുവതിയുടെ അശ്ലീല ഫോട്ടോ വ്യാജമായി നിർമിച്ച സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഗ്നേശ്വര ഹൗസിൽ പ്രശാന്തിനെ(40) പോലീസ് അറസ്റ്റ് ചെയ്തു. ഒരേ സ്ഥാപനത്തിൽ ജോലി ചെയുന്നവരാണ് ഇരുവരും. യുവതിയുടെ വിവാഹം അടുത്തമാസം നിശ്ചയിച്ചിരിക്കെ ഇയാൾ പ്രതിശ്രുത വരന് എഡിറ്റ് ചെയ്ത ഫോട്ടോകളും മറ്റും കൊറിയറിൽ അയച്ചതോടെയാണ് സംഭവം വിവാദമായത്.
വരനും ബന്ധുക്കളും യുവതിയുടെ വീട്ടിലെത്തി ഫോട്ടോകൾ കാണിച്ചപ്പോഴാണ് വീട്ടുകാരും സംഭവം അറിഞ്ഞത്. തുടർന്ന് എടച്ചേരി പൊലീസിൽ പരാതി നൽകി. കൊറിയർ സർവിസ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനത്തിലെ ക്യാമറ പരിശോധിച്ച പൊലീസ് ആളെ തിരിച്ചറിയാൻ യുവതിയെ എത്തിച്ചപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച പ്രതി ഒപ്പം ജോലി ചെയ്തയാളാണെന്ന് തിരിച്ചറിഞ്ഞത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.