ഇന്നോവ ക്രിസ്റ്റയുടെ ഉയർന്ന വകഭേദങ്ങളുടെ വില 23.79 ലക്ഷം മുതൽ 25.43 ലക്ഷം രൂപ വരെ. വിഎക്സ് ഏഴ് സീറ്റ് മോഡലിന് 23.79 ലക്ഷം രൂപ, വി.എക്സ് എട്ടു സീറ്റ് മോഡലിന് 23.84 ലക്ഷം,ഇസഡ്.എകസ് ഏഴ് സീറ്റ് മോഡലിന് 25.43 ലക്ഷം രൂപ വില പ്രഖ്യാപിച്ച് ടൊയോട്ട.അടുത്തിടെ പുറത്തിറക്കിയ ഇന്നോവ ഹൈക്രോസും ക്രിസ്റ്റയും ഒരേസമയം വിപണിയിലുണ്ടാവും. ബുക്കിങ് അധികമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇന്നോവ ക്രിസ്റ്റ ഡീസലിന്റെ ബുക്കിങ് കമ്പനി നിർത്തിവെച്ചിരുന്നു.
5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 2.7-ലിറ്റർ പെട്രോൾ എഞ്ചിനും 5-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് 2.4-ലിറ്റർ ഡീസൽ എഞ്ചിനും നേരത്തെ ഉണ്ടായിരിന്നു. ഹൈക്രോസിന് ഡീസല്‍ എൻജിനോ മാനുവല്‍ ഗിയര്‍ബോക്സോ നല്‍കിയിട്ടില്ല.സി.വി.ടി ട്രാൻസ്മിഷനുള്ള 2.0 ലീറ്റര്‍ പെട്രോള്‍ എൻജിനും 2.0 ലീറ്റര്‍ ഹൈബ്രിഡ് പവര്‍ സ്ട്രെയിൻ ഇ ഡ്രൈവ് ട്രാന്സ്മിഷനുമെന്ന രണ്ട് എഞ്ചിന് ഓപ്ഷൻ കൊടുത്തിട്ടുണ്ട്
മുന്‍വശത്തെ ഗ്രില്ലിന്റെ ഭാഗത്ത് കാണുന്ന ചെറിയ മിനുക്കുപണികളോടെയാണ് പുതിയ ക്രിസ്റ്റ എത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലെ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ,ഇലക്ട്രോണിക് ഡ്രൈവർ സീറ്റ് അഡ്ജെസ്റ്റ്മെന്റ്, മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോള്, സെക്കൻഡ് റോയിലെ പിക്നിക് ടേബിൾ, ലതർ സീറ്റുകൾ എന്നീ പുതിയ സവിശേഷതകളുമുണ്ട്.ഏഴ് എയർബാഗുകൾ, മുന്നിലും പിന്നിലും പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിവ നൽകി സുരക്ഷയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്നടൊയോട്ട ക്രിസ്റ്റക്ക് അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുള്ള 2.4 ലീറ്റര്‍ ഡീസല്‍ എൻജിൻ മോഡൽ മാത്രമാണുള്ളത്.