വില കുറവ് ഗുണം മിച്ചം, സോളാർ കാര്‍ എത്തുന്നു

ന്യൂഡൽഹി : പൂനൈ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ വേവ് മൊബിലിറ്റി എന്ന സ്റ്റാർട്ട്-അപ്പ് കമ്പനി അടുത്തിടെ നടന്ന ദില്ലി ഓട്ടോ എക്‌സ്‌പോ 2023-ൽ ഇന്ത്യയിലെ ആദ്യത്തെ സൗരോർജ്ജ വൈദ്യുത വാഹനമായ ‘ഇവ’യുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കി.അടുത്ത വർഷത്തോടെ കമ്പനി ഈ സോളാർ കാര്‍ വിപണിയില്‍ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വൈദ്യുതി വഴിയും മേൽക്കൂരയിൽ ഘടിപ്പിച്ച സോളാർ പാനലുകൾ വഴിയും കാർ ചാർജ് ചെയ്യാവുന്ന സോളാർ കാറിൽ മൂന്ന് പേർക്ക് രണ്ട് മുതിർന്നവർക്കും ഒരു കുട്ടിക്കും സഞ്ചരിക്കാം.6kW ലിക്വിഡ്-കൂൾഡ് ഇലക്ട്രിക് മോട്ടോറും 14 kWh ബാറ്ററി പാക്കും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. വെറും 45 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. പ്രതിദിനം 10 മുതൽ 12 കിലോമീറ്റർ വരെ റേഞ്ച് സൃഷ്‍ടിക്കുന്ന 150W പാനലുകളുടെ സഹായത്തോടെ മൊത്തത്തിൽ 3,000 കിലോമീറ്റർ ഡ്രൈവിംഗ് പൂർത്തിയാക്കാം.

024 മധ്യത്തോടെ വിപണിയിലെത്തുന്ന ഈ കാറിന് അഞ്ച് മുതൽ ആറ് ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ കാറുകളിൽ ഒന്നായിരിക്കും ഇതെന്ന് കണക്കാക്കപ്പെടുന്നു.ഇലക്ട്രിക് കാറിനായി, ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടിക്കുന്ന 14 kWh ബാറ്ററി പാക്ക് നൽകിയിട്ടുണ്ട്. അതുവഴി ഒറ്റ ചാർജിൽ 250 കിലോമീറ്റർ വരെ ഓടാൻ ഈ കാറിന് കഴിയും.ബാക്ക് ട്രാക് ,എയ്റോ-കവർഡ് വീലുകൾ,മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ്ബാറുകൾ ഇവ സവിശേഷതകളാണ്