ബെംഗളൂരു: ഡെലിവറി ബോയിയുടെ സ്കൂട്ടറിനു പിന്നിൽ കയറി രാഹുൽ ഗാന്ധി രണ്ടു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു. രാഹുൽ താമസിക്കുന്ന ബെംഗളൂരുവിലെ ഹോട്ടലിലേക്കാണ് ഡെലിവറി ബോയിക്കൊപ്പം യാത്ര ചെയ്തത്. പ്രചാരണത്തിനിടെ ഡെലിവറി ബോയിമാരുമായി സംവദിച്ച രാഹുൽ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിനു മൂന്നു നാൾ മാത്രം ശേഷിക്കെ കടുത്ത പ്രചാരണമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാഴ്ചവെക്കുന്നത്. 19 ലധികം റാലികളിലും റോഡ് ഷോകളിലും രാഹുലും പ്രിയങ്കയും പങ്കെടുത്തുകഴിഞ്ഞു. ബെംഗളൂരുവിലെ ശിവാജി നഗറിൽ രാത്രി നടന്ന പൊതുസമ്മേളനത്തിലും ഇരുവരും ത്തു . ശനിയാഴ്ച ഹുബ്ബള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ സോണിയ ഗാന്ധിയും പങ്കെടുത്തിരുന്നു.
ബി ജെ പി എംഎൽഎയുടെ മകൻ എട്ടു കോടി രൂപയുമായി പിടിക്കപ്പെട്ടു.കർണാടകത്തിൽ നടന്ന അഴിമതി ആറു വയസുള്ള കുട്ടിക്ക് വരെ അറിയാം. കഴിഞ്ഞ മൂന്നു വർഷമായി ഇവിടെ ബിജെപി സർക്കാരുണ്ട്. അഴിമതിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമറിയാമെന്നും ആനേക്കലിൽ നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ ആഞ്ഞടിച്ചു. മണിപ്പൂരിലെ സംഭവങ്ങൾക്കു കാരണം വിദ്വേഷ രാഷ്ട്രീയമാണ്. ഇതിനെതിരെയാണ് ഞങ്ങൾ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും രാഹുൽ പറഞ്ഞു.