കോട്ടയം ∙ കൊല്ലം കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ പിതാവിനെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനായി വന്ദനാദാസിന്റെ വീട്ടില്‍ എത്തി നടന് മമ്മൂട്ടി. രാത്രി എട്ട് മണിയോടെ വന്ദനയുടെ വീട്ടിലെത്തിയ മമ്മൂട്ടി പത്തു മിനിറ്റോളം അദ്ദേഹം വന്ദനയുടെ അച്ഛനൊപ്പം ചെലവഴിച്ചു.
മമ്മൂട്ടിയോടൊപ്പം ചിന്താ ജെറോം, നടന് രമേഷ് പിഷാരടി എന്നിവരും വന്ദനയുടെ വീട്ടിലെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണു വന്ദനയുടെ മൃതദേഹം സംസ്കരിച്ചത്. നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി വി.എന്‍.വാസവന് തുടങ്ങിയവരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.