സംവിധായകന്‍ ലാല്‍ ജോസിന്‍റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

ഒറ്റപ്പാലം :  മായന്നൂർ മേച്ചേരി വീട്ടിൽ ലില്ലി ജോസ് (ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ റിട്ട. അധ്യാപിക) അന്തരിച്ചു.83 വയസായിരുന്നു .സംവിധായകൻ ലാൽ ജോസിന്‍റെ മാതാവാണ്. ഭർത്താവ് പരേതനായ എ.എം. ജോസ് ( ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപകൻ)

മറ്റു മക്കൾ: ലിജു, ലിന്‍റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ (അധ്യാപിക,ടി. എച്ച്. എസ് തൃശൂർ ). ശവസംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ.