ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം തുടരുകയാണ്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു കഴിഞ്ഞു. ഇതോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി.
സംസ്ഥാനത്ത് 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉച്ചയോടെ കര്‍ണാടക ആര് ഭരിക്കുമെന്ന കാര്യത്തില്‍ പൂര്‍ണചിത്രം ലഭിക്കും.സംസ്ഥാനത്ത് കഴിഞ്ഞ 36 വര്‍ഷമായി തുടര്‍ഭരണം ഉണ്ടായിട്ടില്ല. ചരിത്രം ആവര്‍ത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തൂക്കുസഭ വന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ജെഡിഎസ് നിര്‍ണായക ശക്തിയാകും.തന്നെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും എല്ലാം ജനങ്ങള്‍ക്കും ദൈവത്തിനും സമര്‍പ്പിക്കുകയാണെന്നും വോട്ടെണ്ണലിന് തൊട്ടുമുമ്പ് കുമാരസ്വാമി പ്രതികരിച്ചിരുന്നു .
കര്‍ണാടകയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. വോട്ടെണ്ണല്‍ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് .ഇന്ന് രാവിലെ 6 മണി മുതല്‍ രാത്രി 12 മണി വരെയാണ് നിരോധനാജ്ഞ.