എറണാകുളം: കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. ഒറീസ സ്വദേശിയായ ലിറ്റു ഡിഗൽ ആണ് പിടിയിലായത്.പ്രതി ഓടക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒറീസയിൽ പോയി വന്നപ്പോൾ കോതമംഗലം ഭാഗത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊടുക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പിടിയിലായ ഒറീസ സ്വദേശി മൊഴി നൽകിയിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാൾ ആർക്കാണ് കഞ്ചാവ് എത്തിച്ചതെന്നും ഇതിൻ്റെ ഉറവിടവും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പറഞ്ഞു.