ന്യൂഡൽഹി : എം.എൽ.എ.മാർക്കിടയിൽ മുൻതൂക്കം ഉള്ളത് സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി ആയേക്കും.മല്ലികാർജുൻ ഖാർഗെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനം. പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി പദവി ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്. ഷിംലയിലുള്ള സോണിയ ഗാന്ധി ഇന്ന് ഡൽഹിയിലെത്തും. സോണിയയുമായി ഖാർഗെ വീണ്ടും ചർച്ച നടത്തിയ ശേഷം അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും മുഖ്യമന്ത്രിയെ തീരുമാനിക്കുക.
ബുധനാഴ്ച ഉച്ചയോടെയെങ്കിലും കർണാടക മുഖ്യമന്ത്രി ആരെന്നുള്ളതിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് കേൺഗ്രസ് നേതൃത്വത്തിൽ നടക്കുന്നത്. ഇനിയൊരു മത്സരത്തിന് താൻ ഇല്ലെന്നും തന്റെ അവസാന തിരഞ്ഞെടുപ്പായിരുന്നു ഇപ്പോൾ കഴിഞ്ഞതെന്നും അതിനാൽ മുഖ്യമന്ത്രിപദം വേണമെന്നുമായിരുന്നു സിദ്ധരാമയ്യ ആവശ്യപ്പെട്ടത്. രണ്ട് വർഷത്തിനുശേഷം പദവി ശിവകുമാറിന് നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
വിജയത്തിൽ ശിവകുമാറിന്റെ പ്രവർത്തനത്തെ ഖാർഗെ പ്രകീർത്തിച്ചു. എം.എൽ.എ.മാർക്കിടയിൽ മുൻതൂക്കം ഉള്ളത് സിദ്ധരാമയ്യക്ക് എം.എൽ.എ.മാർക്കിടയിൽ മുൻതൂക്കം ഉള്ള കാര്യം ഖാർഗെ ശിവകുമാറിനെ ധരിപ്പിച്ചു.രണ്ടുവർഷം, മൂന്നുവർഷം എന്ന വ്യവസ്ഥയാണ് ഖാർഗെ മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ ഉറപ്പുവേണമെന്നായിരുന്നു ശിവകുമാറിന്റെ നിലപാട്. പിന്നിൽനിന്ന് കുത്താനോ രാജിവെക്കാനോ താൻ ഒരുങ്ങില്ലെന്നും ഒരു ഉപമുഖ്യമന്ത്രിയേ ആകാവൂ എന്നും ശിവകുമാർ നിബന്ധനവെച്ചു.
രാഹുൽ ഗാന്ധി പങ്കെടുത്ത യോഗത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാനും ധാരണയായത്. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കാനുമാണ് ധാരണയായത്. പി.സി.സി. പദവിക്കൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരവകുപ്പ്, ഒപ്പമുള്ളവർക്ക് നിർണായക കാബിനറ്റ് പദവികൾ എന്നിവ മുഖ്യമന്ത്രിസ്ഥാനത്തിൽ നിന്ന് മാറിനിൽക്കാൻ ശിവകുമാർ മുന്നോട്ടുവെച്ചിരുന്നു.