കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും.

ന്യൂഡൽഹി : കർണാടകയിൽ ആദ്യ രണ്ട് വർഷത്തേക്ക് സിദ്ധരാമയ്യ
ന്യൂഡൽഹി മുഖ്യമന്ത്രിയാകും. രണ്ടാം ടേമിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകാനും ധാരണയായി.നാളെത്തന്നെ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന.ഡികെ ശിവകുമാർ മന്ത്രിസഭയിൽ ഉണ്ടായേക്കില്ലെന്നും ഉപമുഖ്യമന്ത്രിയാകാൻ ഒരുക്കമല്ലെന്ന് അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

ഡികെ നിര്‍ദേശിക്കുന്ന അദ്ദേഹത്തിന്റെ അനുയായികള്‍ മന്ത്രിസഭയില്‍ ഉണ്ടാകും. മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുറത്ത് പ്രഖ്യാപിക്കില്ലെങ്കിലും മുഖ്യമന്ത്രിസ്ഥാനം ഡികെ ശിവകുമാറിന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ട്.