തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ ഇപ്പോഴും പൂർണതയിൽ എത്തിയിട്ടിയെല്ലെന്നും ശരിയായ രീതിയിലാണോ കാര്യങ്ങൾ നടക്കുന്നതെന്ന് സ്വയം പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റ് ജീവനക്കാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനങ്ങളാണ് പരമാധികാരികൾ. ആളുകൾക്ക് പെട്ടന്ന് കാര്യങ്ങൾ കിട്ടുകയാണ് പ്രധാനം. ജനങ്ങൾക്ക് കാര്യങ്ങൾ ചെയ്യുന്നതാണ് ഉത്തരവാദിത്യം. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജീവനക്കാരോട് മുഖ്യമന്ത്രി പറഞ്ഞു.
ചിലർ ഫയൽ തീർപ്പാക്കുന്നതിൽ പുറകോട്ടു പോയി. എത്ര മണിക്കുർ ഡ്യൂട്ടി സമയം സുവർണ ജൂബിലി സമ്മേളനത്തിന് ചെലവിട്ടു എന്ന് കണക്കുകൂട്ടണമെന്നും അത് നല്ല രീതിയിൽ സമൂഹത്തിന് തിരിച്ച് നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.