കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യൽ കേസിലെ പരാതിക്കാരിയായ കോട്ടയം മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(26)യെ വീട് കയറി വെട്ടിക്കൊന്നു.മണർകാട്ടെ വീട്ടിലെത്തി ഭർത്താവാണ് അക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പോലീസിനു മൊഴി നൽകി.
ഭർത്താവുമായി അകന്ന് മാലത്തെ വീട്ടിൽ കഴിയുകയായിരുന്നു യുവതി. കളി കഴിഞ്ഞ് വീട്ടിലെത്തിയ മക്കളാണ് രക്തം വാർന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത് . അച്ഛനും സഹോദരനും ജോലിക്ക് പോയ സമയം നോക്കിയാണ് പ്രതി വീട്ടിൽ കയറി യുവതിയെ വെട്ടിയത്.വിളിച്ചുപറഞ്ഞതനുസരിച്ഛ് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
അക്രമം നടത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു.പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി