ഫോർച്യൂണറും ഇന്നോവയും ഫോർച്യൂണറും ലാൻഡ് ക്രൂയിസറുമൊക്കെയായ് ലോക വിപണി കീഴടക്കിയ ടൊയോട്ട ആഗോളതലത്തിൽ ജനപ്രിയമായ ടാകോമ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കിന്റെ പതിയ മോഡൽ പുറത്തിറക്കുന്നു.നോർത്ത് അമേരിക്കയിൽ ഹൈലക്‌സിനെ ടാകോമ എന്നപേരിലാണ് ടൊയോട്ട വിൽക്കുന്നത്. ഈ വർഷാവസാനം പുത്തൻ മോഡലിന്റെ വിൽപ്പന ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനം.
കണ്ടാൽ ആരും കൊതിക്കുന്ന ഈ രൂപം ഇന്ത്യയും ഏതാനും ആസിയാൻ രാജ്യങ്ങളും പോലുള്ള വിപണികൾക്കായി ഒരുക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ നൽക്കുന്ന സൂചന. പുതിയ ഡിസൈൻ ഭാഷയും പ്രശസ്തമായ TNGA-F പ്ലാറ്റ്‌ഫോമുമാണ് 2024 ടൊയോട്ട ടകോമയുടെ ഹൈലൈറ്റ്.TRD സ്‌പോർട്, ഹാർഡ്‌കോർ TRD പ്രോ, ട്രയൽ-യോഗ്യമായ ട്രയൽഹണ്ടർ എന്നിങ്ങനെ നാല് വേരിയന്റുകളിലായാണ് പുത്തൻ ടാകോമ വിപണിയിലെത്തുക.
സ്വീപ്‌ബാക്ക്, സ്‌ക്വാറിഷ് ഹെഡ്‌ലാമ്പുകൾ, മെലിഞ്ഞ എൽഇഡി ഡിആർഎൽ, ഫാക്‌സ് സൈഡ് എയർ വെന്റുകളുള്ള ഉയരമുള്ള ഫ്രണ്ട് ബമ്പർ, ടൊയോട്ട ലോഗോ ഉള്ള വലിയ ഗ്രിൽ എന്നിവയാണ് മുൻവശത്തിന് അഴക് നൽകുന്ന ടൊയോട്ടയുടെ പുത്തൻ പിക്കപ്പ് ട്രക്കിന്റെ ഹൈലൈറ്റ്.വണ്ടിയുടെ അലോയ് വീൽ ഡിസൈനും പിന്നിൽ ബമ്പർ ഡിസൈനും സി-ആകൃതിയിലുള്ള ടെയിൽ-ലാമ്പുകളും ഇതേവരെ മറ്റൊരു ടൊയോട്ട കാറിലും കാണാത്ത ശൈലിയാണ്.
8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും 7 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്റ്റാൻഡേർഡ് ആണ്. എന്നാൽ ഉയർന്ന വേരിയന്റുകൾ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോട് കൂടിയ 14″ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, Qi വയർലെസ് ഫോൺചാർജർ, ഡിജിറ്റൽ റിയർവ്യൂ മിറർ, ബ്ലൂടൂത്ത് സ്പീക്കറുള്ള 10-സ്പീക്കർ JBL സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.നാല് എഞ്ചിൻ ഓപ്ഷനുകൾ ഈ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിനുണ്ടാവുമെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.
എൻട്രി ലെവൽ വേരിയന്റുകളിൽ 231 bhp പവറുള്ള 2.4 ലിറ്റർ പെട്രോൾ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എത്തും. 6-സ്പീഡ് റെവ് മാച്ചിംഗ് മാനുവലിൽ വരുന്ന 274 bhp കരുത്തുള്ള അതേ 2.4 ലിറ്റർ എഞ്ചിനാണ്. ഇതിന്റെ തന്നെ 282 bhp പവറുള്ള ഓട്ടോമാറ്റിക് വേരിയന്റും,ടോപ്പ് എൻഡ് ടാകോമയ്ക്ക് 1.9 kW ബാറ്ററിയും 48 bhp ഇലക്ട്രിക് മോട്ടോറും ലഭിക്കുന്ന 2.4 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എഞ്ചിനുമാണ് ടൊയോട്ട സമ്മാനിച്ചിട്ടുള്ളത്.