ഇന്ന് മെയ് 21 മോഹൻലാലിന്റെ ജന്മദിനമാണ്. മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി. ഇരുവരും കൈകോർത്ത് നിൽക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് അർധരാത്രിയിൽ മോഹൻലാലിൻറെ സ്വന്തം ഇച്ചാക്കയുടെ പിറന്നാൾ ആശംസകൾ. “പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്‍” ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ വാക്കുകൾ.
1960 മെയ് 21ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹൻലാൽ ജനിച്ചത്. 1980ല്‍ ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രന്‍ എന്ന വില്ലന്‍ കഥാപാത്രം തുടർന്നുള്ള മോഹൻലാലിന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ലായി. അവിടെതുടങ്ങിയ കലാ ജീവിതം വെള്ളിത്തിരയിൽ പകർന്നാടിയ വിവിധ കഥാപാത്രങ്ങളിലൂടെ മലയാളിയെ വിസ്മയിപ്പിച്ച് ഇന്നും യാത്ര തുടരുന്നു. ഇനിയും കാലങ്ങളോളം ആ യാത്ര തുടരട്ടെയെന്ന് ആശംസിക്കുന്നു.
രണ്ട് തവണ മികച്ച നടനടക്കം അഞ്ച് ദേശീയ അവാര്‍ഡുകൽ, ഒന്‍പത് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരങ്ങൾ, 2019ല്‍ പത്മഭൂഷണ്‍ ബഹുമതി, 2001ല്‍ പത്മശ്രീ ബഹുമതി, ,2009 ൽ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി ,ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാലകളിലെ ഡോക്ടറേറ്റ് തുടങ്ങിയ ബഹുമതികൾ നല്‍കി മോഹന്‍ലാലിനെ രാജ്യം ആദരിച്ചു.