തിനാറു വയസുകാരനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രസിഡന്‍റിനെതിരെ പോക്സോ ചുമത്തി

കാസർഗോഡ്: പതിനാറ് വയസുള്ള ആൺകുട്ടിയെ ലഹരിമരുന്ന നൽകി പീഡിപ്പിച്ചതിന് മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോക്സോ ചുമത്തി കേസെടുത്തു.കാസർഗോഡ് മുളിയാർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്‍റ് പഞ്ചായത്ത് അംഗവുമായ എം. എസ് മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പൊലീസ് പോക്സോ കേസെടുത്തത്.

മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗിൽനിന്നും പുറത്താക്കി. ഏപ്രിൽ 11നു വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്. ആൺകുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസെടുത്തത്.

മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.