RRR, ഥോർ സിനിമകളിലെ വേഷങ്ങൾക്ക് പേരുകേട്ട നടൻ റേ സ്റ്റീവൻസൺ (Ray Stevenson) 58-ാം വയസ്സിൽ അന്തരിച്ചു. മരണകാരണം വെളിപ്പെടുത്തിയിട്ടില്ല.സ്റ്റാർ വാർസ്: റെബൽസ്’ (2016) എന്ന ചിത്രത്തിലെ ഗാർ സാക്സണിന്റെ വേഷത്തിന് ശബ്ദം നൽകുകയും ‘സ്റ്റാർ വാർസ്: ക്ലോൺ വാർസ്’ (2020) എന്നതിന്റെ രണ്ട് എപ്പിസോഡുകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.
ആർആർആറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നടന് ആദരാഞ്ജലി അർപ്പിച്ചു.ഓഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന സ്റ്റാർ വാർസ് സീരീസായ ‘അഹ്സോക’ എന്ന പരമ്പരയിൽ ബെയ്ലൻ സ്കോളായി പ്രത്യക്ഷപ്പെടാൻ സ്റ്റീവൻസണ്‍ അവസരമുണ്ടായിരുന്നു. 2023-ൽ നടന്ന സ്റ്റാർ വാർസ് ആഘോഷ പരിപാടിയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
നോർത്തേൺ അയർലണ്ടിൽ ജനിച്ച ഗ്രിഗറി റെയ്മണ്ട് സ്റ്റീവൻസൺ കുട്ടിക്കാലത്ത് ഇംഗ്ലണ്ടിലേക്ക് താമസം മാറുകയായിരുന്നു. ഓസ്കർ ചിത്രം ‘RRR’ലെ വില്ലൻ കഥാപാത്രമായ സ്കോട്ട് ബക്സ്റ്റണിനെ അവതരിപ്പിച്ചതിന് നടൻ അടുത്തിടെ ഏറെ അംഗീകാരങ്ങൾ നേടിയിരുന്നു.