ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 24 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മെയ് 20 ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയിരുന്നു.
മുഖ്യമന്ത്രിയടക്കം 34 മന്ത്രിമാരടങ്ങുന്ന സംഘത്തിൽ ലിംഗായത്ത്, വൊക്കലിഗ, പട്ടികജാതി-പട്ടികവര്‍ഗ, മുസ്ലിം, ബ്രാഹ്മണര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മന്ത്രിമാരുടെ വിപുലീകരിച്ച മന്ത്രിസഭയാണ് കര്‍ണാടക ഭരിക്കാൻ പോകുന്നത്. കര്‍ണാടക നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി സി പുട്ടരംഗഷെട്ടിയെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകരിച്ചിട്ടുണ്ട്.
ദിനേശ് ഗുണ്ടു റാവു, ഈശ്വര്‍ ഖന്ദ്രെ, റഹീം ഖാന്, കൃഷ്ണ ബൈരെ ഗൗഡ, സന്തോഷ് ലാഡ്, കെ എന്‍ രാജണ്ണ, കെ വെന്റകേഷ്,ബൈരതി സുരേഷ്, ശിവരാജ് തങ്ങാടി, ആര് ബി തിമ്മുപൂര്‍, എച്ച് സി മഹാദേവപ്പ, ബി നാഗേന്ദ്ര, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മധു ബംഗാരപ്പ, മങ്കുല്‍ വൈദ്യ, ഡി സുധാകര്‍, ചലുവരയ്യ സ്വാമി, എം സി സുധാകര്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അതുപോലെ എച്ച്കെ പാട്ടീല്‍, ശിവാനന്ദ് പാട്ടീല്‍, എസ്എസ് മല്ലിഖാര്‍ജുന, ശരണ്‍പ്രകാശ് പാട്ടീല്‍, ശരണ്‍ബസപ്പ ദര്‍ശനപുര, ഏക എംഎല്‍സിയായ എന്‍എസ് ബോസരാജു എന്നിവരാണ് പുതിയ മന്ത്രിസഭയില്‍ ഉണ്ടാകുക