ഫിലാഡാൽഫിയ : അമേരിക്കയിലെ ഫിലാഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂർ സ്വദേശി ജൂഡ് ചാക്കോ (21)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അജ്ഞാതൻ ജൂഡ് ചാക്കോയക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
യുവാവിനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്താണ് ആക്രമണത്തിനു കാരണമെന്നതിൽ വ്യക്തതയില്ല.ജൂഡ് ചാക്കോയുടെ കുടുംബം 30 വർഷമായി അമേരിക്കയിൽ താമസിക്കുകയാണ്. സംസ്കാര ചടങ്ങുകൾ ഫിലാഡൽഫിയയിൽ നടക്കും. റോയ് – ആശാ ദമ്പതികളുടെ മകനാണ്.