നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ അമേരിക്കൻ സിനിമാ ലോകത്തെ ഇതിഹാസതാരമാണ് അൽ പച്ചീനോ. മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി അൽ പച്ചീനോ എൺപത്തിരണ്ടാം വയസ്സിൽ അച്ഛനാകാനൊരുങ്ങുന്നു.
അൽ പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂർ അൽഫലാ എട്ട് മാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ടുകൾ.നൂർ അൽഫലാഹുമായി അൽ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുൻ ബന്ധങ്ങളിൽ മൂന്ന് മക്കളുടെ പിതാവാണ് അൽ പച്ചീനോ. ഇരട്ട സഹോദരങ്ങളായ ആന്റൺ, ഒലീവിയ, ജൂലി മേരി എന്നിവരാണ് അൽ പച്ചീനോയുടെ മക്കൾ.