ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി എ ആർ അരുൺ രാജിനെ കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജിലെ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായ ശ്രദ്ധയെ കോളേജിലെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ മാനേജുമെന്റിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥി എ ആർ അരുൺ രാജിന്റെ മരണ വർത്തയെത്തുന്നത്.