ന്യൂഡൽഹി : പെട്രോളിന്‍റെയും ഡീസലിന്‍റെയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികളുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങുന്നത്.കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ANI വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.
ഉയർന്ന അസംസ്‌കൃത എണ്ണ വിലയും ചില്ലറ വിൽപന ഇന്ധന വിലയും കാരണം കഴിഞ്ഞ ഒരു വർഷമായി നിലനില്‍ക്കുന്ന സാമ്പത്തിക പരിസ്ഥിതിയില്‍നിന്ന് ഒഎംസികൾ ഏറെക്കുറെ കരകയറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം മേയ് മുതൽ പെട്രോൾ, ഡീസല്‍ വിലയിൽ സ്ഥിരത തുടരുകയാണ്.
മുന്‍പ് ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്.