കൊച്ചി: അമ്മയിൽ അംഗ്വതമുള്ളവരുമായി മാത്രമെ സിനിമ എഗ്രിമെൻറ് ഒപ്പിടുകയുള്ളു എന്ന് നിർമ്മാതാക്കളുടെ സംഘടന നിലപാട് എടുത്തതോടെ അംഗ്വതമെടുക്കാനായി താരങ്ങളുടെ വൻ തിരക്ക്. എല്ലാ യുവതാരങ്ങളും അപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ്.
ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചത്. 493 പേരാണ് നിലവില്‍ അമ്മയില്‍ അംഗങ്ങളായുള്ളത്. .ശ്രീനാഥ് ഭാസി അംഗത്വമെടുക്കാൻ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ തീരുമാനമായിട്ടില്ല. അംഗ്വതമെടുക്കാൻ 2,05,000 രൂപയാണ് ഫീസ്. അമ്മയിൽ അംഗത്വ അപേക്ഷ ലഭിച്ചാൽ എക്സിക്യൂട്ടീവില്‍ എല്ലാവരുടേയും അനുമതി ലഭിച്ചാല്‍ മാത്രമേ അംഗത്വത്തിന് പ്രാഥമിക അനുമതി നല്‍കൂ. പിന്നീട് ജനറല്‍ ബോഡിയിലും അവതരിപ്പിക്കും.
22 പേർ അപേക്ഷിച്ചതിൽ 12 പേരുടെ അപേക്ഷകള്‍ക്കാണ് എക്സിക്യൂട്ടീവ് അനുമതി നല്‍കിയത്. കോവിഡിന് ശേഷം ഇതാദ്യമായാണ് അമ്മ അംഗത്വം നല്‍കുന്നത്.