പുതിയ ആൾട്ടോ കെ10 അടിസ്ഥാനമാക്കി ഈ എൻട്രി ലെവൽ കൊമേഴ്‌സ്യൽ ഹാച്ച്ബാക്ക് പെട്രോൾ, സിഎൻജി പതിപ്പുകളിൽ മാരുതി സുസുക്കി പുതിയ മാരുതി ടൂർ എച്ച്1 മോഡൽ രാജ്യത്ത് അവതരിപ്പിച്ചു. മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ, ആർട്ടിക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ സ്‌കീമുകളാണുള്ളത്. എക്സ്-ഷോറൂം വില യഥാക്രമം 4.80 ലക്ഷം രൂപയും 5.70 ലക്ഷം രൂപയുമാണ്.
ടാക്സിയായി ഉപയോഗിക്കാൻ വേണ്ടി മാത്രം തയ്യാറാക്കിയ മോഡലാണ് മാരുതി സുസുക്കി ടൂർ എച്ച്1. മെട്രോ നഗരങ്ങളിൽ ക്യാബുകളായി ഉപയോഗിക്കാൻ അനുയോജ്യമായ രീതിയിൽ നിർമ്മിച്ച ആൾട്ടോ ടൂർ എച്ച് 1.പുതിയ എൻട്രി ലെവൽ ഫ്ലീറ്റ് ഹാച്ച്ബാക്ക് പെട്രോൾ എഞ്ചിനിനൊപ്പം ലിറ്ററിന് 24.60 കിലോമീറ്റർ മൈലേജും സിഎൻജി പതിപ്പ് 34.46 കിമി മൈലേജുംവാഗ്ദാനം ചെയ്യുന്നു.
ഡ്യുവൽ എയർബാഗുകൾ, പ്രീ ടെൻഷനറും ഫോഴ്‌സ് ലിമിറ്ററും ഉള്ള ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, മുന്നിലും പിന്നിലും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), സ്പീഡ് ലിമിറ്റിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ നിരവധി സുരക്ഷാ ഫീച്ചറുകൾ മാരുതി സുസുക്കി ടൂർ എച്ച്1 കൊമേഴ്ഷ്യൽ ഹാച്ച്ബാക്കിൽ കമ്പനി നൽകിയിട്ടുണ്ട്.
വിശ്വസനീയമായ അടുത്ത തലമുറ കെ 10സി എഞ്ചിൻ, ആകർഷകമായ ഇന്റീരിയർ, എക്സ്റ്റീരിയറുകൾ എന്നിവയ്‌ക്കൊപ്പം സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും നൽകിയാണ് ഈ വാഹനം തയ്യാറാക്കിയിരിക്കുന്നതെന്നും മികച്ച ഇന്ധനക്ഷമത നൽകാൻ ഈ വാഹനത്തിന് സാധിക്കുമെന്നും ആൾട്ടോ കെ10 എന്ന ജനപ്രിയ വാഹനത്തെ കൊമേഴ്ഷ്യൽ ആവശ്യത്തിനായി മാറ്റി നിർമിച്ച മോഡലാണിതെന്നും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
മികച്ച മൈലേജും കുറഞ്ഞ വിലയും ഡിസൈനിലെ ഭംഗിയും ഒത്തുചേരുന്ന സേഫ്റ്റിയുടെ കാര്യത്തിലും മികച്ച വാഹനമായ മാരുതി സുസുക്കി ടൂർ എച്ച്1 ന്റെ പരമാവധി വേഗത പരിധി 80 കിമി ആണ്