മലപ്പുറം: മലപ്പുറത്ത് രാത്രി 8നും 8.30നും ഇടയിൽ കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾ പറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.അസാധാരണ ശബ്ദവും വിറയലും അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്.നഗരസഭ പരിധിയിലെ വിവധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ചിലർ അറിയിച്ചെന്നും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംഭവിച്ചത് ഭൂചലനമാണോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.