ന്യൂഡൽഹി :വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ എയർ ഇന്ത്യ പൈലറ്റുമാര്‍ക്കെതിരെ നടപടി. നിയമ ലംഘനങ്ങളിൽ ളുടെ പേരിൽ എയർ ഇന്ത്യ കഴിഞ്ഞ കുറേ നാളുകളായി വലിയ വിമർശനങ്ങൾ നേരിടുകയാണ്. കാമുകിയെ കോക്പിറ്റിലിരുത്തി യാത്ര രണ്ടുമാസത്തിനിടെ രണ്ടാം സംഭവം.രണ്ടു പൈലറ്റുമാരെക്കൂടി എയർ ഇന്ത്യ പുറത്താക്കി.
സംഭവത്തെകുറിച്ച് അന്വേഷിക്കാൻ എയർ ഇന്ത്യ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.അടുത്തിടെ എയർ ഇന്ത്യയുടെ ദുബായ് – ഡൽഹി വിമാനത്തിലെ കോക്പിറ്റില്‍ വനിതാ സുഹൃത്തിനെ കയറ്റിയ പൈലറ്റുമാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.ഈ സംഭവത്തിൽ എയര്‍ ഇന്ത്യക്ക് ഡിജിസിഎ 30 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
എയർ ഇന്ത്യ പൈലറ്റിനെയും സഹ പൈലറ്റിനെയുമാണ് പുറത്താക്കിയത്. ലേ വിമാനത്തിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ആറു മാസത്തിനിടെ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഏറെ പ്രാധാന്യമുള്ളതാണ് മേഖല കൂടിയാണ് ഡൽഹി – ലേ റൂട്ട്. ഈ മേഖലയിലാണ് ഇത്തരമൊരു നിയമലംഘനം നടന്നിരിക്കുന്നത്.
സംഭവത്തോട് പ്രതികരിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും (ഡിജിസിഎ) രംഗത്തെത്തി. ”ഞങ്ങൾ ഈ സംഭവത്തേക്കുറിച്ച് അറിഞ്ഞു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്”, ഡിജിസിഎ എഎൻഐയോട് പറഞ്ഞു.കാബിൻ ക്രൂവിന്റെ പരാതിയെ തുടർന്നാണ് നടപടിയെടുത്തത്.