ന്യൂയോർക്ക് : ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് സഞ്ചാരികളെ കൊണ്ടുപോയ മുങ്ങിക്കപ്പൽ കാണാതായി.കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ടുകൾ ചെയ്യുന്നു. പുരാവസ്തു ഗവേഷകരും മറൈൻ ബയോളജിസ്റ്റുകളും കൂടാതെ, പര്യവേഷണങ്ങളിൽ ഏകദേശം 40 പെയ്ഡ് ടൂറിസ്റ്റുകളും കപ്പലിലുണ്ട്.
ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടരുകയാണെന്ന് കാണാതായ മുങ്ങിക്കപ്പലിന്റെ ഉടമസ്ഥതർ ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് പ്രസ്താവനയിൽ പറഞ്ഞു.ന്യൂഫൗണ്ട്ലാൻഡ് തീരത്ത് തിങ്കളാഴ്ച തിരച്ചിൽ നടത്തിയതായും തിരച്ചിൽ തുടരുകയാണെന്നും യുഎസ് കോസ്റ്റ് ഗാർഡ് പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തർവാഹിനി തെക്കുകിഴക്കൻ കാനഡയുടെ തീരത്ത് കാണാതായതായി എന്നാണ് കപ്പൽ പ്രവർത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി അറിയിച്ചത്. പെയ്ഡ് ടൂറിസ്റ്റുകൾക്ക് ഒരാൾക്ക് 2,50,000 ഡോളറാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിന് സബ്മറൈൻ യാത്രയിൽ കമ്പനി ഈടാക്കുന്നത്.എത്ര പേരെയാണ് കാണാതായതെന്ന് വ്യക്തതയില്ല.