വിദ്യാര്‍ഥിനികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച എബിവിപി നേതാവ് അറസ്റ്റില്‍

ബംഗളൂരു: വിദ്യാര്‍ഥിനികള്‍ക്കൊപ്പമുള്ള അശ്ലീല വീഡിയോകള്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ച കേസില്‍ എബിവിപി നേതാവ് അറസ്റ്റിലായി.ര്‍ണാടകയിലെ ശിവമോഗ തീര്‍ത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയെയാണ് പോലീസിന്റെ പിടിയിലായത്.

വിദ്യാര്‍ഥിനികളുടെ വീഡിയോയും ചിത്രങ്ങളും എടുത്ത ശേഷം പ്രതീക് ഗൗഡ അവരെ ഉപദ്രവിച്ചുവെന്നും അശ്ലീല വീഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത ശേഷം വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തിയെന്നും എന്‍എസ്‌യു നേതാക്കള്‍ നല്‍കിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതിക്ക് അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് ശിവമോഗ പൊലീസ് വ്യക്തമാക്കി.