കൊട്ടാരക്കര: ജൂൺ 17ന് രാവിലെ രൻജു പൊടിയൻ എന്ന യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്പോട്ട് ന്യൂസ് ഓൺ ലൈൻ മാധ്യമ ഉടമ പട്ടാഴി കോളൂർ മുക്ക് കോളൂർ വീട്ടിൽ രാമചന്ദ്രൻ നായരുടെ മകൻ അനിഷ് കുമാർ (36 ) നെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
തന്റെ മരണത്തിന് ഉത്തരവാദി പട്ടാഴിയിലുള്ള സ്പോട്ട് ന്യൂസ് ആണെന്നും ഈ ഓൺ ലൈൻ മാധ്യമം തന്നെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് മരിക്കുന്നതെന്നും മരണത്തിനു മുൻപ് രൻജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
നാലുവർഷം മുമ്പ് മരിച്ച വയോധികന്റെ കുടുംബവുമായി ബന്ധപ്പെട്ട് രൻജു പൊടിയൻ വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം തെറ്റായ രീതിയിൽ ഓൺലൈൻ വഴി അനീഷ് കുമാർ പ്രചരിപ്പിച്ചിരുന്നു.