കോഴിക്കോട്: എംഡിഎംഎയുമായി പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കണ്ണന്തറ പട്ടരുമഠം വെങ്ങോല സ്വദേശി മുഹമ്മദ് നൗഫിനെയാണ് താമരശ്ശേരി പോലീസ് പിടികൂടിയത്.ഇയാൾ കൈതപൊയിലിലെ ഒരു സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ്.
മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ അടിവാരത്തുവെച്ചാണ് നൗഫിനെ പിടികൂടിയത്. 6.67 ഗ്രാം എംഡിഎംഎയും ഇലക്ട്രോണിക് ത്രാസും ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.അടിവാരം പെട്രോള്‍ പമ്പിന് സമീപത്ത് കഴിഞ്ഞ ദിവസം അര്‍ധരാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്.താമരശ്ശേരി കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു .