തിരുവനന്തപുരം : കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ഗോഡൗണിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച ആൺസുഹൃത്ത് അറസ്റ്റിൽ. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ (25) നെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ഗോഡൗണിൽ നിന്നും നഗ്നയായി ഇറങ്ങി ഓടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി.ഗുരുരതമായി പരുക്കേറ്റ യുവതിയെ പൊലീസ് എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആൺ സുഹൃത്തുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യുവതിയെ മറ്റൊരു ആൺ സുഹൃത്ത് നിർബന്ധിച്ച് ബൈക്കിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.
യുവതിയും കിരണുമായി നേരത്തെ പരിചയം ഉണ്ടായിരുന്നു. ശനിയാഴ്ച രാത്രി പത്ത് മണിയോടെ മറ്റൊരു ആൺ സുഹൃത്തുമായി ടെക്നോപാർക്കിനു സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ യുവതി എത്തിയെന്നറിഞ്ഞ കിരൺ അവിടെയെത്തി മർദിച്ചതിന് ശേഷം യുവതിയോട് ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടു.ആദ്യം യുവതി ബൈക്കിൽ കയറാൻ വിസമ്മതിച്ച യുവതിയോട് ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് കിരൺ പറഞ്ഞു.
വീട്ടിലേക്ക് കൊണ്ടുവിടാം എന്നു പറഞ്ഞു യുവതിയെ തൻ്റെ ബൈക്കിൽ കയറ്റി മേനംകുളം ഭാഗത്തേക്ക് കൊണ്ട് പോയി കിരൺ വീണ്ടും യുവതിയെ മർദ്ദിച്ചു. രാത്രി ഒന്നരയോടെ വെട്ടു റോഡുള്ള കൃഷിഭവൻ്റെ ഗോഡൗണിൽ കൊണ്ടുപോയി ഞായർ പുലർച്ചെ അഞ്ച് മണി വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
പുലർച്ചെ ഗോഡൗണിൽ നിന്നും നഗ്നയായി ഇറങ്ങി നിലവിളിച്ചു കൊണ്ടോടിയ യുവതിയെ കണ്ട അയൽവാസി വിവരമറിഞ്ഞു യുവതിയെ രക്ഷപ്പെടുത്തി പോലീസിൽ അറിയിച്ചു.തുടർന്ന് കഴക്കൂട്ടം പൊലീസെത്തി കിരണിനെ കസ്റ്റഡിയിൽ എടുത്തു.യുവതിയെ പീഡിപ്പിക്കുന്ന രംഗങ്ങൾ ഇയാൾ മൊബൈലിൽ പകർത്തിയിട്ടുണ്ട്