ഡ്യൂട്ടി സമയം കഴിഞ്ഞു,ലണ്ടൻ ഡൽഹി എയർ ഇന്ത്യ വിമാന പൈലറ്റുമാർ ജയ്‌പൂരിൽ ഇറങ്ങിപ്പോയി

ന്യൂ ഡൽഹി : ഡ്യൂട്ടി സമയം അവസാനിച്ചതിനാൽ ലണ്ടണിൽ നിന്നും ഡൽഹിയിലേക്കുള്ള വിമാനം പാതിവഴിക്ക് ഉപേക്ഷിച്ച് എയർ ഇന്ത്യ പൈലറ്റുമാർ.ഇതെ തുടർന്ന് യാത്രക്കാർ ആറ് മണിക്കൂർ നേരം ജയ്‌പൂർ വിമാനത്താവളത്തിൽ കഴിയേണ്ടി വന്ന.യാത്രക്കാരെ റോഡ് മാർഗ്ഗം ഡൽഹിയിൽ എത്തിച്ചു.

ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനംജയ്‌പൂരിലേക്ക് വഴി തിരിച്ച് വിട്ടത്.ഡൽഹയിലേക്കുള്ള മൂന്ന് രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണ് ജയ്‌പൂരിലേക്ക് വഴി തിരിച്ച് വിട്ടത്.150 ഓളം യാത്രക്കാരാണ് വിമാനം വഴി തിരിച്ച് വിട്ടതിനാൽ ജയ്‌പൂർ വിമാനത്താവളത്തിൽ ഏറെ നേരം കുടുങ്ങിയത്