ന്യൂയോര്‍ക്ക്: ആഴക്കടലില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 1985ലാണ് കണ്ടെത്തിയത്.അത് വലിയൊരു ടൂറിസം സാധ്യതയാണ് തുറന്നത്.സാധാരണക്കാരായ യാത്രക്കാരെ ആകര്‍ഷിക്കുന്നത് മലകളും മഞ്ഞുമലകളും മരുഭൂമികളും കടല്ത്തീരങ്ങളുമൊക്കെയാണെങ്കിൽ ഇതിലൊന്നും ത്രില്ല് കാണാത്ത ചിലരുണ്ട്. അവര്‍ ലോകത്തിലെ ഏറ്റവും സമ്പന്നരും സാഹസികതയുള്ളവരുമാണ്.
ആഴക്കടല്‍ യാത്രകളുടെ സവിശേഷതകളും അപൂര്‍വതകളുമാണ് ടൈറ്റാനിക് പര്യടനത്തെ ഇവരുടെ സ്വപ്നയാത്രയാക്കുന്നത്.ഓഷ്യന്‍ഗേറ്റിന്റെ ടൈറ്റാനിക് യാത്രയ്ക്ക് രണ്ട് കോടി രൂപ (2.50 ലക്ഷം ഡോളര്‍) വിലയുള്ള ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതും അതുകൊണ്ടാണ്.സമുദ്രത്തിന്റെ അടിത്തട്ടിലെ കൂരാകൂരിട്ടിൽ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടിട്ടുള്ളവര്‍ ഭൂമിയിൽ ചുരുക്കം.ഓഷ്യന്‍ഗേറ്റിന്റെ ടൈറ്റാനിക് സവാരിക്ക് മിക്കവാറും നീണ്ട കാത്തിരിപ്പുണ്ട്.
ടൈറ്റാനികിലേക്കുള്ള യാത്രയും അതിന്റെ അപൂര്‍വതയും സാഹസികതയും ഇത്തരക്കാരെ വളരെയധികം ആകര്‍ഷിക്കും.അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 3.8 കിലോമീറ്റര്‍ താഴെയുള്ള ടൈറ്റാനിക്കിലെത്താനും തിരിച്ചുവരാനും നാല് മണിക്കൂര്‍ സമയം വേണം.അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 3.8 കിലോമീറ്റര്‍ താഴെയുള്ള ടൈറ്റാനിക്കിലെത്താനും തിരിച്ചുവരാനും നാല് മണിക്കൂര്‍ സമയം വേണം.ടൈറ്റാനിക് വിശദമായി കാണാന്‍ പിന്നേയും മണിക്കൂറുകള്‍ എടുക്കും.
സമുദ്ര യാത്രയില്‍ 1,000 മീറ്ററില്‍ കൂടുതല്‍ (3,280 അടി) ആഴത്തില്‍ എത്തുമ്പോഴേക്കും വെളിച്ചം പൂര്‍ണമായും അപ്രത്യക്ഷമാകും.പിന്നെ കൂരാകൂരിരുട്ടാണ്.ടൈറ്റാനിക്കിനടുത്തേയ്ക്ക് എത്തുമ്പോൾ അനുഭവപ്പെടുന്ന കടലിന്റെ സമ്മര്‍ദം മുകള്‍ തട്ടില്‍ ഉള്ളതിനേക്കാള്‍ 390 മടങ്ങ് കൂടുതലാണ്. ഈ അപൂര്‍വതകള്‍ ടൈറ്റാനിക് പര്യടനത്തെ സാഹസികത ഇഷ്ടപ്പെടുന്ന ചിലരുടെ സ്വപ്നയാത്രയാക്കുന്നു.അത്തരമൊരു യാത്രയ്ക്കിടെയാണ് അഞ്ച് പേരുമായി ടൈറ്റന് അന്തര്‍വാഹിനി സമുദ്രത്തിന്റെ ആഴങ്ങളില്‍ എവിടെയോ മുങ്ങിത്താണത്.
സാധാരണ യാത്രകളും അനുഭവങ്ങളും ഈ അസാധാരണ സഞ്ചാരികളെ തൃപ്തിപ്പെടുത്തില്ലെന്ന് ട്രാവല്‍ കമ്പനിയായ റോമന്‍ ആന്‍ഡ് എറിക്കയുടെ സഹസ്ഥാപകനായ റോമന്‍ ചിപ്പോരുക്ക പറയുന്നു.അവരുടെ ട്രാവല്‍ കമ്പനിയുടെ വാര്‍ഷിക അംഗത്വ ഫീസ് ആരംഭിക്കുന്നത് ഒരു ലക്ഷം ഡോളറില്‍ നിന്നാണ് (ഏകദേശം 81 ലക്ഷം രൂപ).ആഡംബര യാത്രാ കമ്പനിയായ ബ്രൗണ്‍ ആന്‍ഡ് ഹഡ്സണിന്റെ സ്ഥാപകന്‍ ഫിലിപ്പ് ബ്രൗണ്‍ പറയുന്നത് ടൈറ്റാനിക്ക് പോലെയുള്ള സാഹസിക യാത്രയുടെ ടിക്കറ്റുകള്‍ വില്ക്കുന്നതില് ഒരു പ്രശ്നവുമില്ലെന്നാണ്.
ലോകത്തിലെ തന്നെ പ്രിസിദ്ധമായ കെന്‍സിംഗ്ടണ്‍ ടൂര്‍സ് യാച്ച് 10 ദിവസത്തെ ആഡംബര യാ ത്രയ്ക്ക് 700,000 ഡോളറാണ് ഈടാക്കുന്നത് . ബഹാമാസിലെ സമുദ്രത്തില്‍ 600 അടി താഴ്ചയിലേക്ക് അന്തര്‍വാഹിനിയില്‍ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഒരു പ്രധാന ആകര്‍ഷണം
ബ്ലൂ ഒറിജിന്റെ അഞ്ചാമത്തെ ബഹിരാകാശ യാത്രയിൽ അംഗമായിരുന്ന സമുദ്ര പര്യവേക്ഷകനും പൈലറ്റും ബഹിരാകാശയാത്രികനുമായ ടൈറ്റന് ഓഷ്യന്‍ പേടകത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് കോടീശ്വരന് ഹാമിഷ് ഹാര്‍ഡിംഗിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് യാത്രയുടെ അപൂര്വതയെ വിവരിക്കുന്നുണ്ട്.ടൈറ്റാനിക്ക് യാത്രയിൽ അറ്റ്ലാന്റിക് സമുദ്രത്തിലെ കാലാവസ്ഥ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായതാണെന്നും ഈ വര്‍ഷം ടൈറ്റാനിക്കിലേക്ക് മറ്റൊരു മനുഷ്യ ദൗത്യം ഉണ്ടായേക്കില്ലെന്നും ഹമിഷ് ഹാര്‍ഡിംഗ് അവസാനമായി പറഞ്ഞു.