സാധാരണ പനി വന്നാല്‍ രണ്ടുമൂന്നു ദിവസം കഴിഞ്ഞാല്‍ മാറും. ഇതല്ലെങ്കില്‍ മരുന്നു കഴിച്ചാല്‍ രണ്ട് ദിവസം കൊണ്ട് ഭേദമാകും. എന്നാല്‍ ഇപ്പോഴത്തെ പനി അങ്ങനെയല്ല, ആഴ്ചകളോളം നീണ്ടു നിൽക്കും.. തലവേദന, ക്ഷീണം. പനി മാറിയാലും ക്ഷീണം ഒരു മാസത്തോളം തുടരും.മാങ്ങയുടെയും , ചക്കയുടെയും കാലമായിരുന്നു.ധാരാളം ഈച്ചകള്‍ വരുന്നു.. ഇവ പണിയും ഛര്‍ദിയും പോലുള്ള പല പ്രശ്‌നങ്ങളും കൊണ്ട് വരുന്നു.
കുട്ടികള്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയതോടെ പനി പടര്‍ന്ന് പിടിയ്ക്കുന്നു. ഇന്‍ഫ്‌ളുവന്‍സ എന്നു പറയാവുന്ന എച്ച് വണ്‍ എന്‍ വണ്‍ പനിയാണിത്.കുട്ടികളില്‍ പടരുന്ന പനി ഇത്തരത്തിലുള്ളതാണ്. കടുത്ത ചൂടായിരുന്ന കാലാവസ്ഥ പെട്ടെന്ന് തണുപ്പിലേയ്ക്ക് മാറി. ഇതൊരുക്കുന്നത് വൈറസിന് അനുകൂല സാഹചര്യമാണ്.
അലര്‍ജി പ്രശ്‌നങ്ങളുളളവരെങ്കില്‍ പനിയോട് അനുബന്ധിച്ച് സൈനസ് പ്രശ്‌നങ്ങള്‍, തൊണ്ടവേദന പോലുളള പല പ്രശ്‌നങ്ങളുമുണ്ടാകുന്നു.ഇത്തരം പനികളുടെ കൂട്ടത്തില്‍ കൊറോണ വൈറസ് പടര്‍ത്തുന്ന പനിയുമുണ്ട്. അത്ര ഗുരുതരമല്ലാത്തത് കൊണ്ട് ഇപ്പോള്‍ ആരും കൊറോണയെ കാര്യമായി ടെസ്റ്റ് ചെയ്യാറില്ല. ഇതിനാല്‍ തന്നെ കൊറോണയെന്ന് തിരിച്ചറിയുന്നുമില്ല.
ഇതിനേക്കാളെല്ലാം ശക്തിയായി ഇന്നത്തെ കാലത്ത് വരുന്ന ഗുരുതരമായ പനി ഡെങ്കിപ്പനിയാണ്.ഈഡിസ് എന്നറിയപ്പെടുന്ന ചെറിയ, കുത്തുകളോടു കൂടിയ കൊതുകാണ് ഇതു പരത്തുന്നത്.കെട്ടി നില്‍ക്കുന്ന ജലത്തില്‍ ഡെങ്കിപ്പനിയ്ക്ക് കാരണമായ കൊതുകുകള്‍ പെറ്റു പെരുകുന്നു. ഇവ കടിച്ചാല്‍ വല്ലാത്ത ചൊറിച്ചിലായിരിയ്ക്കും.ഏഴ് ദിവസത്തിനുള്ളില്‍ പനി വരുന്നു.100 ഡിഗ്രിയിൽ മുകളിലെത്തുന്ന ഈ പനിയ്‌ക്കൊപ്പം ശരീരവേദന, ക്ഷീണം പോലുള്ളവയുമുണ്ടാകും. ഡെങ്കിപ്പനി ശെരിയായ രക്തപരിശോധനയിലൂടെ കണ്ടെത്താം. ഡെങ്കിപ്പനിയ്ക്ക് ആന്റി ബയോട്ടിക്കുകള്‍ തീരെ ഫലപ്രദമല്ല.
ഡെങ്കിപ്പനി വന്നാല്‍ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയുന്നു.പ്ലേറ്റ്‌ലെറ്റ് 25000ല്‍ താഴെയായാല്‍ മെഡിക്കല്‍ സഹായം തേടണം. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൃത്യമായി പരിശോധിയ്ക്കണം.പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാല്‍ മധുരം ചേര്‍ക്കാതെ ഫ്രൂട്‌സ് കഴിയ്ക്കാം. പോംഗ്രനേറ്റ്, സ്‌ട്രോബെറി, പപ്പായ, തണ്ണിമത്തന്‍ എന്നിവയെല്ലാം നല്ലതാണ്. പപ്പായ ഇലയുടെ ജ്യൂസ് കുടിക്കുന്നത് പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂടാന്‍ സഹായിക്കുന്നു.ഡെങ്കി വന്നു പോയാലും ക്ഷീണവും മുടി കൊഴിച്ചിലും ചര്‍മ പ്രശ്‌നങ്ങളുമെല്ലാമുണ്ടാകാം.
ധാരാളം വെള്ളം കുടിയ്ക്കണം. ഒരുമിച്ച് വെള്ളം കുടിയ്ക്കുന്നതിന് പകരം അര മണിക്കൂര്‍ ഇട വിട്ട് കുടിയ്ക്കാം. പ്രമേഹമില്ലെങ്കില്‍ വെള്ളത്തില്‍ അല്‍പം ഉപ്പും ഗ്ലൂക്കോസും ചേര്‍ത്തിളക്കി കുടിയ്ക്കാം. ഓറഞ്ച് ജ്യൂസ് പോലുളളവ കുടിയ്ക്കാം. ഇതെല്ലാം ക്ഷീണമകറ്റും. പെട്ടെന്ന് ദഹിയ്ക്കുന്ന പ്രോട്ടീനുകള്‍ കഴിയ്ക്കാം.പയര്‍ വര്‍ഗങ്ങള്‍ , മുട്ടയും മീനും ചിക്കനുമെല്ലാം കഴിയ്ക്കാം.കഞ്ഞിയും കഞ്ഞിവെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കഴിയ്ക്കുന്നതുമെല്ലാം ഏറെ നല്ലതാണ്.