ചർമ്മം സംരക്ഷിക്കുന്നതിനും സൗന്ദര്യം വർധിപ്പിക്കുന്നതിനും വിപണിയില്‍ കിട്ടുന്ന പല ഉല്പന്നങ്ങളും വാങ്ങി പരീക്ഷിയ്ക്കുന്നവരാണ് ഭൂരിഭാഗവും. പലരുടേയും ചര്‍മവും ചര്‍മ പ്രശ്നങ്ങളും പലതാണ്.ഇതിനെല്ലാം പരിഹാരമായി തികച്ചും ശുദ്ധമായി ചര്‍മ്മം സംരക്ഷിക്കാൻ ഒരു വഴിയുണ്ട്. ഇതാണ് കറ്റാര്‍വാഴ അഥവാ അലോവെറ.ഏത് തരം ചര്‍മത്തിനും ഇത് ഉപയോഗിയ്ക്കാം.
കണ്ണിനടിയിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രശ്നമാണ്.പ്രത്യേകിച്ചും പ്രായം കൂടുമ്പോൾ.കറ്റാർവാഴയിലെ വൈറ്റമിനുകൾ ഈ പ്രശ്നപരിഹാരത്തിന് മരുന്നാണ്.കറ്റാര്‍ വാഴ ജെല്‍ ദിവസവും പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പിന് നല്ലൊരു പരിഹാരം തന്നെയാണ്.കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണം മാറ്റി പുതുജീവന്‍ നല്കുന്നു.
വരണ്ട ചർമത്തിന്,മുടിയഴകിന്, ചര്‍മത്തിലെ പാടുകളും അലര്‍ജികളും മാറാന്‍,ചര്‍മത്തിന് തിളക്കം നല്‍കാനും നല്ലൊരു പരിഹാരം തന്നെയാണ് കറ്റാര്‍ വാഴ.കറ്റാർവാഴയിലെ വൈറ്റമിനുകൾ ചർമ്മ സംബന്ധമായ എല്ലാത്തരം പ്രശ്നപരിഹാരത്തിനും മരുന്നാണ്. ദിവസവും പുരട്ടിയാല്‍ കണ്‍തടത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. കണ്ണുകള്‍ക്ക് ക്ഷീണം മാറ്റി പുതുജീവന്‍ നല്കുന്നു.കണ്ണിനടിയിലെ കറുപ്പിനെ പാടെ മാറ്റുന്നു.
സൗന്ദര്യ സംരക്ഷണത്തില്‍ വൈറ്റമിന്‍ ഇയ്ക്ക് ഉള്ള പങ്ക് വളരെ വലുതാണ്. കറ്റാർ ജെല്ലിലുള്ള വൈറ്റമിന്‍ ഇ ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമ കോശങ്ങൾക്ക് തിളക്കവും മൃദുത്വവും നൽകുകയും മുടിയഴകിനെ വർധിപ്പിക്കുകയും ചെയ്യുന്നു. ചര്‍മത്തിലെ പാടുകളും അലര്‍ജികളും മാറാന്‍ ഒരു മാസം അടുപ്പിച്ചുള്ള കറ്റാര്‍ വാഴ പ്രയോഗം കൊണ്ട് സാധിയ്ക്കും.ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍, പൊള്ളല്‍, വീക്കം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയ്ക്കെല്ലാം നല്ലൊരു മരുന്നാണ് ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍ വാഴ ജെല്‍.
ഷേവിംഗിന് ശേഷം ചര്‍മത്തെ കൂളാക്കാന്‍ സഹായിക്കുന്ന മികച്ചൊരു ആഫ്റ്റര്‍ ഷേവ് ലോഷന്‍ കൂടിയാണ്.വിറ്റാമിന്‍ A, C,E തുടങ്ങി സൗന്ദര്യം നിലനിര്‍ത്താന്‍ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാര്‍വാഴ.അമിതമായി വെയിലെല്‍ക്കുന്നത് മൂലവും ചില കടുത്ത രാസവസ്തുക്കള്‍ അടങ്ങിയ ഉൽപ്പന്നങ്ങള്‍ മുഖത്ത് ഉപയോഗിക്കുന്നതിനാലും ചര്‍മ കോശങ്ങള്‍ നിർജീവമാകുന്നതിനെ തടയാനും ചര്‍മത്തിന് തിളക്കം നല്കി ആരോഗ്യത്തോടെയുള്ള ചര്‍മ കോശങ്ങളെ നിലനിര്‍ത്താനും കറ്റാര്വാഴയിലടങ്ങിയിക്കുന്ന വിറ്റാമിന്‍ A, C,E യ്ക്ക് കഴിയും.