ദുബായ്: ആഴക്കടലിൽ വീണു പോയ 50 ലക്ഷം രൂപ വിലയുള്ള റോളക്സ് വാച്ച് ദുബായ് പൊലീസ് അരമണിക്കൂറിനുള്ളിൽ മുങ്ങിയെടുത്തു.സുഹൃത്തുക്കൾക്കൊപ്പം ദുബായിലെ പാം ജുമൈറയില്‍നിന്ന് ഉല്ലാസബോട്ടില്‍ യാത്ര ചെയ്ത ഹമീദ് ഫഹദ് അലമേരി എന്നയാളുടെ വിലപിടിപ്പുള്ള റോളക്‌സ് വാച്ച് വാച്ചാണ് അബദ്ധത്തിൽ കടലിൽ വീണത്.
ഏറ്റവും ആഴമുള്ള സ്ഥലത്ത് വെച്ച് വാച്ച് നഷ്ടമായതോടെ അത് തിരികെ ലഭിക്കുമെന്ന പ്രതീക്ഷ ഹമീദ് ഫഹദിന് ഇല്ലായിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാതെ ഹമീദ് ഫഹദ് ഉടന്‍ തന്നെ ദുബായ് പോലീസില്‍ വിവരമറിയിച്ചു.അര മണിക്കൂറിനകം സ്ഥലത്തെത്തിയ ദുബായ് പോലീസിലെ മുങ്ങല്‍ വിദഗ്ധ സംഘം 30 മിനിറ്റിനുള്ളില്‍ കടലിനടിയിൽ കണ്ടെത്തുകയും മുങ്ങിയെടുക്കുകയും ചെയ്തു.