മുംബൈ : മഹാരാഷ്ട്രയിൽ എൻസിപിയെ പിളർത്തി അജിത് പവാറും സംഘവും എൻഡിഎയിൽ (ബിജെപി) ചേർന്നു.പിന്നാലെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യ പ്രതിജ്ഞയും ചെയ്തു.ദേവേന്ദ്ര ഫഡ്നാവിസുമായാണ് അദ്ദേഹം പദവി പങ്കിടുന്നത്.ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ ഒമ്പത് എൻസിപി നേതാക്കളും അജിത് പവാറിനൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.കുടുംബ തർക്കമാണ് ശരദ് പവാർ- അജിത് പവാർ സഖ്യത്തിൽ വിള്ളലുണ്ടാക്കിയത്.എൻ സി പി സ്ഥാനം ഒഴിയാൻ അജിത് പവാർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
.കഴിഞ്ഞ ദിവസം മുംബൈയിലെ ഔദ്യോഗിക വസതിയിൽ അജിത് പവാർ ചില പാർട്ടി നേതാക്കളുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ചയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്.അജിത് പവാറിന്റെ ഔദ്യോഗിക വസതിയായ ദേവഗിരിയിൽ നടന്ന യോഗത്തിൽ മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബൽ, പാർട്ടി വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളും പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീലും പങ്കെടുത്തിരുന്നില്ല.
ശരദ് പവാർ പാർട്ടി മേധാവി സ്ഥാനം രാജിവച്ച് മൂന്ന് ദിവസത്തിന് ശേഷം അദ്ദേഹത്തിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചിരുന്നു.പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹത്തിന് എംഎൽഎമാരുടെ യോഗം വിളിക്കാൻ അവകാശമുണ്ട്. അദ്ദേഹം അത് പതിവായി ചെയ്യാറുണ്ട്. ഇതിനെക്കുറിച്ച് എനിക്ക് കൂടുതൽ വിശദാംശങ്ങൾ ഇല്ല എന്നായിരുന്നു ശരദ് പവാർ ഇതിനെ കുറിച്ച് പ്രതികരിച്ചത്.