ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ ഉണ്ടാകും. ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സമ്പൂർണ്ണ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.യോഗത്തിൽ ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി.പുതുതായി മുന്നണിയിലേക്കെത്തിയ എൻസിപി അജിത് പവാർ വിഭാഗം ഉൾപ്പെടെയുള്ള ഘടകകക്ഷികളിൽ നിന്നും മന്ത്രിമാരുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തിൽ നിന്ന് സുരേഷ് ഗോപിക്ക് മന്ത്രിസ്ഥാനം ലഭിക്കും.. വി മുരളീധരൻ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുണ്ട്.പുതിയ മന്ത്രിസഭയിൽ അജിത് പവാർ വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.മന്ത്രിസഭ പുനഃസംഘടനയിൽ രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനം ലഭിച്ചേക്കും. തെരഞ്ഞെടുപ്പിന് മുമ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ നേതൃത്വത്തിന് സാധ്യതയുണ്ട്.
തെരഞ്ഞെടപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും മന്ത്രിമാർക്ക് സാധ്യതയുണ്ട്.മഹാരാഷ്ട്ര എൻഡിഎയിൽ ശിവസേന ഷിൻഡെ വിഭാഗത്തിന് താഴെത്തട്ടിൽ വലിയ സ്വാധീനമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് എൻസിപിയിലെ പ്രബല വിഭാഗത്തെ പിളർത്തി ബിജെപി ഒപ്പം ചേർത്തത്. സുരേഷ് ഗോപിയുടെ മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് കേരളത്തിലെ പാര്‍ട്ടിക്ക് ഔദ്യോഗിക അറിയില്ലെന്നും സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് വന്നാൽ സന്തോഷമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചിരുന്നു.