ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു; രണ്ടു പേരെ കാണാതായി

മലപ്പുറം: ശക്തമായ മഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു.നിലമ്പൂർ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഒഴുക്കിൽപ്പെട്ടത്. മൂന്നു പേരെ രക്ഷപ്പെടുത്തി.കാണാതായ രണ്ടു പേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.

ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്ന ചടങ്ങുകൾക്കായി എത്തിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ട് കുട്ടികൾ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഒരു സ്ത്രീയെയും നാട്ടുകാർ രക്ഷപ്പെടുത്തി.സുശീല (60), അനുശ്രീ (12) എന്നിവരെ കാണാതായി.

സംസ്ഥാനത്ത് കനത്ത മഴ ശക്തമായി തുടരുകയാണ്.അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. കണ്ണൂരിലും ഇടുക്കിയിലും മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു.