ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ എന്നിവരേക്കാളൊക്കെ മലയാള സിനിമയിൽ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന നടനാണ് റഹ്‌മാന്‍.മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ച റഹ്‌മാൻ സൂപ്പർ താരമായി വളരുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും പരാജയങ്ങൾ റഹ്‌മാന്റെ കരിയറിന് വെല്ലുവിളിയാവുകയായിരുന്നു.
സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്തു മാറി നിന്ന റഹ്‌മാന്‍ അതിശക്തമായ കഥാപാത്രങ്ങളിലൂടെ വീണ്ടും തിരിച്ചുവരവ് നടത്തി.വില്ലനായും സഹനടനയുമെല്ലാം റഹ്‌മാന്‍ തിളങ്ങി.മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനാണ് അവസമായി പുറത്തുവന്ന ചിത്രം.
തുടക്ക കാലത്ത് പല പ്രണയഗോസിപ്പുകളിലും ഹീറോ ആയ താരം തനിക്ക് ഒരു നടിയോട് ഉണ്ടായ പ്രണയത്തെ കുറിച്ചും അത് തകർന്നതിനെ തുടർന്ന് വിഷാദത്തിലായതിനെ കുറിച്ചും തുറന്നു പറയുകയുണ്ടായി.
“രണ്ടാമത്തെ സിനിമയില്‍ ഒപ്പം അഭിനയിച്ച ആള്‍ ജീവിതത്തിലും ഒപ്പമുണ്ടാവണമെന്ന് കരുതി. പക്ഷേ നടന്നില്ല. രണ്ടുപേര്‍ക്കും അറിയുന്ന കാര്യമാണത്. കരിയറില്‍ കുറേക്കൂടി മുന്നോട്ടുപോയപ്പോള്‍ അവളില്‍ ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങി. അവള്‍ വിട്ടുപോകും എന്നത് എനിക്ക് താങ്ങാനായില്ല. സിനിമയില്‍ കാണുന്നതുപോലെ നിരാശകാമുകനായിരുന്നു ഞാന്‍. സഹിക്കാന്‍ കഴിയുന്ന വേദനയായിരുന്നില്ല അന്ന് എനിക്കുണ്ടായത്. അതൊക്കെ മാറാന്‍ കുറേക്കാലമെടുത്തു.
അതോടെ ഇനി ജീവിതത്തിൽ വിവാഹമേ വേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. മറ്റൊരാളെ സ്‌നേഹിക്കാനോ ഒപ്പം ജീവിക്കാനോ പറ്റുന്ന മാനസികാവസ്ഥയിലേക്ക് എത്തുമെന്ന് കരുതിയിരുന്നില്ല. അവള്‍ പോയതിൻ്റെ വേദന മറന്നെങ്കിലും മറ്റൊരാളെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാനുള്ള മനസുകിട്ടിയത് ഒരുപാട് താമസിച്ചാണ്. പിന്നീടാണ് മെഹറുവിനെ കാണുന്നത്. അതാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്” റഹ്‌മാന്‍ പറയുന്നു.
കരിയറിനെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടായിരുന്നില്ല. എന്ത് ചെയ്യണം എങ്ങനെ ചെയ്യണമെന്നൊന്നും കൃത്യമായി ആലോചിച്ചില്ല. തമിഴിലേയ്ക്ക് പോയതോടെ പിന്നീട് മലയാളത്തിലേയ്ക്ക് വരാന്‍ അവസരം ലഭിച്ചിട്ടും അത് ഫോളോ ചെയ്യാനോ അതിനുവേണ്ടി പരിശ്രമിക്കാനോ തയ്യാറായില്ല. അതാണ് തനിക്ക് പറ്റിയതെന്ന് കരിയറിൽ നേരിട്ട പരാജയങ്ങളെ കുറിച്ച് റഹ്‌മാന്‍ മനസ്സ് തുറന്നു.
വളരെ അപ്രതീക്ഷിതമായാണ് റഹ്‌മാന്‍ മെഹറുന്നിസയെ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ മെഹ്‌റു വിനെ ഇഷ്ടമായി. തന്റെ ഇഷ്ടം തുറന്നുപറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അവര്‍. സിനിമയില്‍ നിന്നുള്ള ഒരാളെ വീട്ടുകാര്‍ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ മെഹറുവിന് സംശയമുണ്ടായിരുന്നു. ചേച്ചിയുടെ വിവാഹം നടന്നതോടെ റഹ്‌മാന്‍ മെഹറുവിനെ പെണ്ണ് ചോദിക്കാന്‍ വീട്ടിലെത്തി. കരിയറില്‍ തിളങ്ങിനിന്ന ആ ചെറുപ്പക്കാരനെ എല്ലാവര്‍ക്കും ഇഷ്ടമായതോടെയാണ് ഇരുവരുടേയും വിവാഹം നടക്കുന്നത്.ഇന്ന് മെഹറുവിനും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം വളരെ മനോഹരമായ ജീവിതം നയിക്കുകയാണ് താരം.