പെണ്ണല്ല, ഞാനൊരു ആൺ കുട്ടിയാണ്,സഹായം കിട്ടാതെ 14 മത്തെ വയസ്സിൽ ജീവൻ അവസാനിപ്പിച്ചു നോഹ ഒബ്രിയാൻ

സിഡ്‌നി : പെൺകുട്ടിയായി ജനിച്ച് വളർന്ന താൻ ഒരു ആൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞ നോഹ ഒബ്രിയാൻ ജെന്‍റർ ഐഡിന്‍റിറ്റി വെളിപ്പെടുത്തിയതിന് പിന്നാലെ ഈ വർഷം ജനുവരിയിൽ തന്‍റെ ജീവതം അവസാനിപ്പിച്ചു.ലിംഗമാറ്റത്തിനുള്ള ചികിത്സ നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് നോഹ ആത്മഹത്യ ചെയ്തത്.മറ്റുകുട്ടികളെ പോലെ കൂട്ടുകാർക്കൊപ്പം അവരിലൊരാളായി കളിച്ച് വളർന്നവൾ. വീട്ടുകാരുടെ പൊന്നുമകൾ. എന്നാൽ പതിനാലാം വയസിൽ ആ ജീവിതത്തിന് തിരശീല വീണു.

ലില്ലി എന്ന ഓമനപ്പേരിൽ വിളിച്ചിരുന്ന നോഹ താനൊരു ആൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇക്കാര്യം വെളിപ്പെടുത്തി മാതാപിതാക്കൾക്ക് കത്തെഴുതി.തന്നോട് താനൊരു ആൺകുട്ടിയാണെന്ന് നോഹ ആദ്യം പറഞ്ഞപ്പോൾ ഏതെങ്കിലും സുഹൃത്തുക്കളുടെ സ്വാധീനത്താലോ, അല്ലെങ്കിൽ ഓൺലൈനിലൂടെയുള്ള ബന്ധത്തിന്‍റെ പുറത്തോ ഇങ്ങനെ പറയുന്നതാകുമെന്നാണ് കരുതിയതെന്ന് അമ്മ ലോറ പറയുന്നു. നോഹയുടെ ‘അമ്മ ലോറ സഹായത്തിനായി പല സ്ഥലത്ത് പോവുകയും പലരെയും വിളിക്കുകയും ചെയ്തിരുന്നെങ്കിലും ഒരിടത്ത് നിന്നും സഹായം ലഭിച്ചില്ലെന്ന് നോഹയുടെ മുത്തശ്ശിയും പറയുന്നു.

പ്രായപൂർത്തിയാകുന്നത് വൈകിപ്പിക്കാൻ നോഹ ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുത്താൻ തുടങ്ങി. ഇതേത്തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ വന്നതോടെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നോഹയെ ലിംഗപരമായ പ്രശ്നങ്ങൾക്ക് സഹായം തേടണമെന്ന നിർദേശം നൽകിയാണ് ഡിസ്ചാർജ് ചെയ്തത്.ലിംഗപരമായ ചികത്സക്കായി നോഹയെ ഡോക്ടറെ കാണിച്ചെങ്കിലും പ്രായപൂർത്തിയാകാൻ തുടങ്ങിയതിനാൽ ഇവിടെ നിന്നൊന്നും പോസറ്റീവായ മറുപടി ലഭിച്ചില്ല.. ഭക്ഷണം കഴിക്കാതെ വീണ്ടും ആരോഗ്യപ്രശ്നവുമായി വെസ്റ്റ്മീഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നോഹയെ അഡ്മിറ്റ് ചെയ്തു.അന്നും ലിംഗപരമായ പ്രശ്നങ്ങൾക്ക് ചികിത്സതേടണമെന്ന് ആവശ്യപ്പെട്ട ഡോക്ടർമാർ ആ ചികിത്സ മാത്രം കുട്ടിക്ക് ലഭ്യമാക്കിയില്ല.

അവധിക്കാലത്തിന് ശേഷം പുതിയ ജെന്‍റർ ഐഡിന്‍റിറ്റിയുമായി സ്‌കൂളിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു നോഹ കൂടുതൽ ആശങ്കയിലും സമ്മർദ്ദത്തിലുമായിരുന്നു.  അത് കുട്ടിയുടെ ജീവൻ അവസാനിക്കുന്നതിൽ കലാശിച്ചു രാത്രി പതിനൊന്ന് മണിയോടെ ആത്മഹത്യക്കു ശ്രമിച്ച നോഹയ്ക്ക് എന്‍റെ ഭർത്താവ് ഉടൻ തന്നെ സിപിആർ നൽകി. പോലീസിനെ വിളിച്ച് നാല് മിനിറ്റുകൾക്കുള്ളിൽ അവർ എത്തി. ഉടൻ തന്നെ അവനെ വെസ്റ്റ്മീഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ ആറ് മണിവരെ അവന് ജീവനുണ്ടായിരുന്നു. അതുകൊണ്ട് യാത്രപറയാൻ ഏകദേശം ഏഴുമണിക്കൂർ സമയം ലഭിച്ചെന്ന് ‘അമ്മ ലോറ പറയുന്നു.

‘ഞങ്ങൾ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്തു, ലോറൻ മറ്റാരെക്കാളും കൂടുതൽ ചെയ്തു, പക്ഷേ ഞങ്ങൾക്ക് വേണ്ട ഒരു സഹായവും എവിടെ നിന്നും ലഭിച്ചില്ല.ഒരു ആൺകുട്ടിയാകുന്നതിന് വേണ്ട മാറ്റത്തിനുള്ള സപ്പോർട്ട് അവന് ആരും നൽകിയില്ലെന്ന് ലഭിച്ചിരുന്നില്ലെന്ന് നോഹയുടെ മുത്തശ്ശി പറഞ്ഞു.നോഹയ്ക്ക് സ്പെഷ്യലിസ്റ്റ് ജെൻഡർ സപ്പോർട്ട് ആശുപത്രികളിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.