മത്സരയോട്ടം, അമിത വേഗത്തിൽ വന്ന കാർ 82 വയസ്സുള്ള വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു

കൊല്ലം: . മത്സരയോട്ടത്തിനിടെ മിത വേഗത്തിൽ വന്ന കാർ 82 വയസ്സുള്ള വൃദ്ധയെ ഇടിച്ചുതെറിപ്പിച്ചു.കൊല്ലം വാഴപ്പാറ (82) വയസ്സുള്ള ഉമൈബ ബീവി സംഭവസ്ഥലത്തു തന്നെ മരിച്ചു.വീടിന് മുന്നിലൂടെ നടന്ന് പോവുമ്പോൾ അമിതവേഗതയിലെത്തിയ കാർ ഉമൈബ ബീവിയെ ഇടിച്ചുത്തെറിപ്പിക്കുകയായിരുന്നു.മത്സരയോട്ടത്തിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

കലഞ്ഞൂർ സ്വദേശി കാർത്തിക് ബിജു എന്ന 19 കാരനാണ് കാർ ഓടിച്ചത്.മറ്റൊരു വാഹനവുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഉമൈബ ബീവിയെ ഉടൻ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.ഈ മേഖലയിൽ വിദ്യാർത്ഥി സംഘങ്ങൾ വാഹനങ്ങളിൽ മത്സരയോട്ടം നടത്തുന്നതായി ആക്ഷേപമുണ്ട്. പത്തനാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി