പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേരയുടെ (94) മരണം ബുധനാഴ്ച സ്ഥിരീകരിച്ചു

പ്രാഗ്:പരിസിലെ വീട്ടിൽ വെച്ചു ചൊവ്വാഴ്ച അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേര (94) യുടെ മരണ വിവരംബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്ചെക് പബ്ലിക് ബ്രോഡ്കാസ്റ്റ് ടെലിവിഷനാണ് മരണവിവരം പുറത്തുവിട്ടത്.ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

ജനിച്ച നാടായ ചെക്കോസ്ലാവാക്യ കുന്ദേരയ്ക്ക് പൗരത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിലായിരുന്നു ജീവിച്ചത്.ഭരണകൂടത്തിൻ്റെ വീഴ്ചകൾക്കെതിരെയും നടപടികൾക്കെതിരെയും ശബ്ദിച്ചതാണ് ചെക്കോസ്ലാവാക്യയിൽ നിന്ന് അദ്ദേഹത്തിന് പോകേണ്ടി വന്നത്.

1929 ഏപ്രിൽ ഒന്നിന് ചെക്ക് നഗരമായ ബ്രണോയിലായിരുന്നു മിലൻ കുന്ദേരയുടെ ജനനം. സർക്കാരിനെതിരെയും ഭരണകൂടത്തിനെതിരെയും എഴുത്തിലൂടെ വിമർശനം ശക്തമാക്കിയതോടെ 1879ൽ സർക്കാർ അദ്ദേഹത്തിന് പൗരത്വം നിഷേധിച്ചു. പിന്നലെ അദ്ദേഹത്തിൻ്റെ ബുക്കുകൾ രാജ്യത്ത് നിരോധിച്ചു.

1948ൽ കുന്ദേര ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായെങ്കിലും നിലപാടുകളിൽ മയപ്പെടാൻ മടി കാണിച്ചതോടെ 1950ൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കി. വർഷങ്ങൾക്ക് ശേഷം 2019ൽ ചെക്ക് സർക്കാർ അദ്ദേഹത്തിന് വീണ്ടും പൗരത്വം നൽകി.ചെക്കോസ്ലാവാക്യയിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെ 1975ൽ കുന്ദേര ഫ്രാൻസിൽ അഭയം തേടി. 1982ൽ ഫ്രഞ്ച് സർക്കാർ അദ്ദേഹത്തിന് പൗരത്വം നൽകി.

ദ് അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ്, ദ് ബുക്ക് ഒഫ് ലാഫ്റ്റർ അൻഡ് ഫൊർഗെറ്റിങ്, ദ് ജൊക്ക്, ഇമ്മോർട്ടാലിറ്റി, ഫെസ്റ്റിവൽ ഒഫ് ഇൻസിഗ്നിഫിക്കൻ‌‌സ് എന്നിവയാണ് മിലൻ കുന്ദേരയുടെ പ്രധാന കൃതികൾ.